ChuttuvattomThodupuzha

സംസ്‌കാര വേദി : സംസ്ഥാന പ്രസംഗ മത്സരം 6ന്

തൊടുപുഴ : കെ.എം മാണി സ്മൃതി സംഗമത്തോടനുബന്ധിച്ച് കോളേജ് തലം ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള മലയാളം പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. കെ.എം മാണിയും കേരള വികസനവും എന്ന വിഷയത്തില്‍ ശനിയാഴ്ച 10 മുതല്‍ കോട്ടയം കെ. എം മാണി ഭവനിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

മത്സരത്തില്‍ വിജയികളാകുന്ന 1, 2 , 3 സ്ഥാനക്കാര്‍ക്ക് 10000, 5000, 3000 രൂപ വീതം
ക്യാഷ് അവാര്‍ഡ് നല്‍കുമെന്ന് സംസ്‌കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വര്‍ഗീസ് പേരയില്‍ , ജില്ലാ പ്രസിഡന്റ് റോയ് .ജെ. കല്ലറങ്ങാട്ട് എന്നിവര്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 5 ന് മുന്‍പ് കണ്‍വീനര്‍ ഡോ. സാബു ഡി മാത്യുവിന്റെ പക്കല്‍ (+91 94472 88698) പേര് നല്‍കണം.

 

 

Related Articles

Back to top button
error: Content is protected !!