ChuttuvattomThodupuzha

സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ഇന്ന് പ്രതിഷേധിക്കും

തൊടുപുഴ : സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരേ സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ ഇന്ന് കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്ത് പ്രതിഷേധിക്കും. നാലു മാസമായി പാചകത്തൊഴിലാളികള്‍ ദുരിതത്തില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ പണിമുടക്ക് അടക്കമുള്ള സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് സ്‌കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് -ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ.പി. റോയി പറഞ്ഞു. കുട്ടികള്‍ക്ക് ഒരു പാചകത്തൊഴിലാളി എന്ന രീതി മാറ്റി 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന നിലയിലാക്കണം. ആറു വര്‍ഷം മുമ്പ് നിശ്ചയിച്ച വേതനമാണ് ഇന്നും നിലനില്‍ക്കുന്നത്. തൊഴിലാളികളുടെ വേതനം 1000 രൂപയായി വര്‍ധിപ്പിക്കണമെന്നും അര്‍ഹമായ വിരമിക്കല്‍ ഫണ്ടും മിനിമം 10,000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഷാന്റി സാബു അധ്യക്ഷത വഹിച്ചു. മേരി ജോര്‍ജ്, ജിന്‍സി ജോമോന്‍, പി.എസ്. സുഭദ്ര, ലീല ഉണ്ണിക്കൃഷ്ണന്‍, ജൂണ സജി, ബീന സെബാസ്റ്റ്യന്‍, രുഗ്മണി ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!