ChuttuvattomThodupuzha

സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളില്ല; ഐഎന്‍ടിയുസി കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധിക്കും

തൊടുപുഴ: കേരളത്തിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പെന്‍ഷനോ വിരമിക്കല്‍ ആനുകൂല്യങ്ങളോ നല്‍കുന്ന കാര്യം പരിഗണനയിലില്ലെന്ന വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രഖ്യാപനം പാചക തൊഴിലാളികളോടുള്ള കടുത്ത അവഗണനയും വെല്ലുവിളിയുമാണെന്ന് സ്‌കൂള്‍ പാചക തൊഴിലാളി കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് കെ പി റോയി പറഞ്ഞു. പ്രതിഷേധസൂചകമായി ഐഎന്‍ടിയുസി യുണിയന്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം തിങ്കളാഴ്ച്ച കേരളത്തിലെ ഐഎന്‍ടിയുസി യൂണിയനില്‍ ഉള്‍പ്പെട്ട മുഴുവന്‍ പാചക തൊഴിലാളികളും കറുത്ത ബാഡ്ജ് അണിഞ്ഞ് തൊഴില്‍ ചെയ്യും. രാഷ്ട്രീയം നോക്കാതെ ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ പാചക തൊഴിലാളികളും ഈ പ്രതിഷേധ സമരത്തില്‍ പങ്കാളികളാകണമെന്ന് കെ.പി റോയി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!