ChuttuvattomThodupuzha

സ്‌കൂള്‍ ഉച്ചഭക്ഷണം: സര്‍ക്കാര്‍ ഉത്തരവ് അപഹാസ്യമെന്ന് കെ.പി.എസ്.ടി.എ

തൊടുപുഴ: സ്‌കൂള്‍ ഉച്ചഭക്ഷണം പദ്ധതി,സര്‍ക്കാര്‍ ഉത്തരവ് അപഹാസ്യമെന്ന് കെ.പി.എസ്.ടി.എ.കേരളത്തിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിക്കൊണ്ടു പോകുന്ന ബാധ്യത പ്രഥമാധ്യാപകരുടെ തലയില്‍ കെട്ടിവയ്ക്കാനും അതിന്റെ പേരില്‍ പണപ്പിരിവ് നടത്താന്‍ പ്രധാനാധ്യാപകരെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉത്തരവ് നിയമ വിരുദ്ധവും അപ്രായോഗികവുമാണെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി.

ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ത്തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രധാനാധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്നും ഈ ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നിയമപരമായ പോരാട്ടം നടത്തുമെന്നും സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം ഫിലിപ്പച്ചന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡെയ്‌സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം, ജില്ലാ സെക്രട്ടറി പി.എം നാസര്‍, ജോബിന്‍ കളത്തിക്കാട്ടില്‍, സി.കെ മുഹമ്മദ് ഫൈസല്‍, ബിജോയ് മാത്യു, ഷിന്റോ ജോര്‍ജ്, എം.വി ജോര്‍ജുകുട്ടി, കെ. സുരേഷ് കുമാര്‍, സുനില്‍ ടി. തോമസ്, അജീഷ്‌കുമാര്‍, സിബി കെ. ജോര്‍ജ്, രാജിമോന്‍ ഗോവിന്ദ്, ദീപു ജോസ്, രതീഷ് വി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!