ChuttuvattomThodupuzha

സാന്തോം വില്ലയില്‍ സ്നേഹ സ്പര്‍ശവുമായ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് അംഗങ്ങള്‍

കരിങ്കുന്നം:സ്‌നേഹ സ്പര്‍ശവുമായ് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് അംഗങ്ങള്‍ മറ്റത്തിപ്പാറ സാന്തോം വില്ല സന്ദര്‍ശിച്ചു. വാര്‍ധക്യ കാലത്തിന്റെ ഏകാന്തതയില്‍ മരുന്നും ഭക്ഷണവും പോലെ തന്നെ വൃദ്ധര്‍ക്ക് സ്നേഹവും കരുതലും നല്‍കണമെന്ന് സന്ദര്‍ശനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ മനസിലാക്കി.കുട്ടികള്‍ ശേഖരിച്ച പണം കൊണ്ട് ലഘു ഭക്ഷണങ്ങള്‍ വാങ്ങി നല്‍കി. പാട്ടിന്റെ വിരുന്നൊരുക്കി , വൃദ്ധരുമായി വിശേഷങ്ങള്‍ പങ്കിട്ടു.ഈ സന്ദര്‍ശനത്തിലൂടെ വ്യക്തിജീവിതം സമൂഹത്തിനു വേണ്ടിയുള്ളതാണെന്ന വലിയ തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു.പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിന്‍സി എസ് .വി .എം , സ്‌കൗട്ട് മാസ്റ്ററും അസിസ്റ്റന്റ് ജില്ലാ കോ – ഓര്‍ഡിനേറ്ററുമായ ബൈജു എ .ജെ,ഗൈഡ് ക്യാപ്റ്റന്‍ ജില്‍സി. കെ. ജോര്‍ജ് എന്നിവര്‍ സാന്ത്വന പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചു.

 

Related Articles

Back to top button
error: Content is protected !!