Thodupuzha

കട്ടമുടി ആദിവാസി ഊരില്‍ രണ്ടാംഘട്ട പി.എസ്.സി പരിശീലനം ആരംഭിച്ചു

തൊടുപുഴ: സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി ഏറ്റെടുത്ത കട്ടമുടി ആദിവാസി ഊരില്‍ രണ്ടാംഘട്ട പി.എസ്.സി പരിശീലനം ആരംഭിച്ചു.അതോടൊപ്പം എസ്.എസ്.എല്‍.സി- പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍കളെ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. കണ്ണൂരില്‍ ചേര്‍ന്ന എന്‍.ജി.ഒ യൂണിയന്റെ അമ്പത്തിനാലാമത് സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള ഏറ്റെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കടമുടി ആദിവാസി ഊര് ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിദ്യാഭ്യാസ മുന്നേറ്റം, തൊഴില്‍ പരിശീലനം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ പഠന സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തും പി.എസ്. സി പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന ക്യാമ്പുകള്‍ സംഘടിപ്പിച്ചും നാല് വര്‍ഷക്കാലമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തി കൈവരിക്കുന്ന വേളയിലാണ് അനുമോദന സമ്മേളനം നടത്തിയത്. കട്ടമുടി കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ അനുമോദന യോഗം അഡ്വ. എ. രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എസ് സി പരീക്ഷ പരീശീലനത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു. ഓണ്‍ലൈന്‍ പരിശീലനത്തിനായി ഇന്റര്‍നെറ്റ് സൗകര്യവും ലാപ്‌ടോപ്പും പഠിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന കമ്മറ്റിയംഗം സി എസ് മഹേഷ്,അടിമാലി ഗ്രാമ പഞ്ചായത്തംഗം ഷിജി ഷിബു, ആദിവാസി ക്ഷേമ സമതി നേതാക്കളായ എം.ആര്‍ ദീപു, ഗോപി രാമന്‍, ഊര് കാണി രാം രാജ് , പാല്‍ രാജ്, കനകരാജ്, ജില്ലാ സെക്രട്ടറി എസ് സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് പി. എ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!