Thodupuzha

ലഹരിക്കെതിരെ  സെമിനാറും പദയാത്രയും

കല്ലാനിക്കല്‍: സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍, ലഹരിക്കെതിരെ പദയാത്ര, ബോധവല്‍ക്കരണ €ാസ് എന്നിവ നടത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ വി.എ സലിം ഉദ്ഘാടനം ചെയ്തു. മികച്ച കൃതികള്‍ക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. വിമുക്തി മിഷന്‍ മാനേജര്‍ ആര്‍. ജയചന്ദ്രന്‍ കൈയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് കൊടകല്ലില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ടോമി ജോസഫ്, സി.ഐ മാരായ സി.ആര്‍ പത്മകുമാര്‍, സി.കെ സുനില്‍രാജ്, സ്റ്റാഫ് പ്രതിനിധികള്‍ ഫാ. പോള്‍ ഇടത്തൊട്ടി, മാത്യൂസ് ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളായ എന്‍. മഞ്ജു, സിയോണ ബെന്നി, ചിന്നു ബാബുരാജ്, ടിയാമോള്‍ തോമസ്, ബിനിറ്റ ജെയിംസ്, ഡോണ മാര്‍ട്ടിന്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു

Related Articles

Back to top button
error: Content is protected !!