Thodupuzha

വികസന സെമിനാര്‍

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് എന്‍.കെ ബിജു അധ്യക്ഷത വഹിച്ച സെമിനാര്‍ പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസര്‍ സാബു വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.എസ്.ശശീന്ദ്രന്‍ (റിട്ടേഡ് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍) കരട് പദ്ധതി അവതരിപ്പിച്ചു. 2021 – 22 വര്‍ഷത്തില്‍ 100% പദ്ധതി വിഹിതം ചെലവഴിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥരെ ചടങ്ങില്‍ ആദരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലി ജോയി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജി ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!