ChuttuvattomMoolammattamThodupuzha

സെർവർ തകരാർ; റേഷൻ വിതരണം മുടങ്ങുന്നു

മൂലമറ്റം: സെർവർ തകരാർ കാരണം റേഷൻ കടകളിലെ ഇപോസ് മെഷ്യൻ നോക്കുകുത്തിയായി മാറുന്നു. ഒക്ടോബർ മാസം അവസാനത്തോടെ തുടങ്ങിയ തകരാർ നവംബർ പകുതിയാകാറായിട്ടും പരിഹരിച്ചില്ല. റേഷൻ സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തുമ്പോഴാണ് സാധാരണക്കാർ സെർവർ തകരാർ കാരണം സാധനങ്ങൾ കിട്ടില്ല എന്നറിയുന്നത് കൂടാതെ സെർവർ തകരാറിലായിട്ടും അത് പരിഹരിക്കുവാൻ വേണ്ട വിധത്തിലുള്ള യാതൊരു ഇടപെടലും ഉണ്ടാകുന്നില്ല എന്നതും വലിയ ബുദ്ധിമുട്ടുകൾ സൃഷ്‍‍‍‍ടിക്കുന്നു. നെറ്റ് കിട്ടുന്ന സമയം നോക്കി പലതവണ വന്നാൽ മാത്രമേ റേഷൻ സാധനങ്ങൾ വാങ്ങാൻ സാധിക്കൂ.

നെറ്റ് കിട്ടാതെ റേഷൻകടയുടമകൾക്കും റേഷൻ വിതരണം നടത്താൻ സാധിക്കില്ല എന്ന വസ്തുത മനസിലാക്കാതെ ചിലർ കടയുടമയോട് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും പതിവാകുന്നു. പലരും ഓട്ടോറിക്ഷയിലാണ് റേഷൻ കടയിലെത്തി സാധനങ്ങൾ വാങ്ങുന്നതും അതേ ഓട്ടോറിക്ഷയിൽ തന്നെ തിരികെ പോകുകയാണ് പതിവ് എന്നാൽ സാധനങ്ങൾ ലഭിക്കാതെ വരുന്നതിനാൽ ഓട്ടോ കൂലിയും സമയവും നഷ്ടമാകുന്നു എന്ന് ജനങ്ങൾ പറയുന്നു. നേരത്തെ സെർവർ തകരാർ ഉണ്ടായപ്പോൾ സംസ്ഥാനത്തെ പകുതി ജില്ലകൾ തിരിച്ച് രാവിലെയും ഉച്ച കഴിഞ്ഞും റേഷൻ വിതരണം നിജപ്പെടുത്തിയിരുന്നു. നിരന്തരം സെർവർ പണിമുടക്കിയിട്ടും, സെർവറിൻ്റെ ശേഷി ഉയർത്താൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സെർവറിൻ്റെ ശേഷിക്കുറവാണ് തകരാർ സംഭവിക്കാൻ കാരണം എന്നാൽ സാധാരണക്കാരനെ സെർവറിൻ്റെ ശേഷിക്കുറവ് പറഞ്ഞ് സംസ്ഥാന സർക്കാർ വട്ടംചുറ്റിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. റേഷൻ സങ്കേതിക പ്രശ്നങ്ങൾക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണുന്നതിന് പകരം റേഷൻ കാർയുടമകളെ പരീക്ഷിക്കുകയാണ് അധികൃതർ. ജില്ല തിരിച്ച് രാവിലെയും ഉച്ച കഴിഞ്ഞുമായി റേഷൻ വിതരണം പുന:ക്രമീകരിക്കാനുള്ള നീക്കം നടക്കുന്നതായി റേഷൻ കടയുടമകൾ പറഞ്ഞു. സെർവർ പൂർണമായി നിലച്ചതോടെ ഇന്നലെ ഉച്ചകഴിഞ്ഞ് സംസ്ഥാനത്തെ റേഷൻ കടകൾ പൂർണമായി അടച്ചിടേണ്ടി വന്നു.

Related Articles

Back to top button
error: Content is protected !!