ChuttuvattomThodupuzha

സെറ്റോ സമര പ്രഖ്യാപന കൺവെൻഷൻ ഇന്ന് നടക്കും

തൊടുപുഴ: സെറ്റോ സമര പ്രഖ്യാപന കൺവെൻഷൻ ചൊവ്വാഴ്ച നടക്കും. 6 ഗഡു(18%) കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, 2019 ലെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക,ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 2024 ജനുവരി 24ന് പണിമുടക്ക്‌ നടത്തുന്നു. പണിമുടക്കിന്റെ ഭാ​ഗമായി ഇന്ന് രാവിലെ 11ന് തൊടുപുഴ രാജീവ് ഭവനിൽ ഇടുക്കി ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. ഇടുക്കി ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ സെറ്റോ നേതാവും ഖാദി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ബി.എസ് രാജീവ് ഉദ്ഘാടനം നിർവഹിക്കും. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്ര. രഞ്ചു .കെ .മാത്യു, സെറ്റോ സംഘടനകളുടെ സംസ്ഥാന ജില്ലാ നേതാക്കൾ എന്നിവർ സമര പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!