Thodupuzha

ലൈംഗിക പീഡനം: പ്രതികള്‍ പിടിയില്‍ 

 

 

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരനടക്കം രണ്ട് പേരെ ശാന്തന്‍പാറ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. പൂപ്പാറ സ്വദേശി സനൂപ് (22) നെയും മറ്റൊരു കൗമാരക്കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ ഒന്നാം പ്രതി സനൂപിനെ റിനാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ തൊടുപുഴ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കി. ഒരു വര്‍ഷം മുന്‍പാണ് പൂപ്പാറ സ്വദേശിയായ പെണ്‍കുട്ടി പീഡനത്തിനിരയായത്. ഈ കേസില്‍ നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ശിശു സംരക്ഷണ വിഭാഗത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം നടത്തിയ കൗണ്‍സിലിങിലാണ് ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെ കുറിച്ച് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് പ്രതികളെ വീടുകളിലെത്തി പിടികൂടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!