ChuttuvattomMoolammattam

എസ്.എച്ച്. ഇ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമവും സാഹിത്യോത്സവവും നടത്തി

മൂലമറ്റം : ഡി.സി.എല്‍ മൂലമറ്റം മേഖലയുടെ ആഭിമുഖ്യത്തില്‍ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സ്മൃതി സംഗമവും സാഹിത്യോല്‍സവവും നടത്തി. എല്‍.പി, യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങള്‍ക്കായി ചെറുകഥ , ഉപന്യാസം, കവിത എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. തെരേസ് മടുക്കക്കുഴി എസ്.എച്ച്, ഓര്‍ഗനൈസര്‍ റോയ്.ജെ. കല്ലറങ്ങാട്ട്, സിസ്റ്റര്‍ മെര്‍ളി, സിബി.കെ.ജോര്‍ജ്, സിനോയി താന്നിക്കല്‍, കെ.മഹേഷ്, പിങ്കി.പി.ജോയി, അലീന അഗസ്റ്റിന്‍, മരിയ സജി , അഖില്‍ ജെയ്‌സണ്‍, അര്‍ച്ചിത ലിജു , ഡിയോണ്‍ സുനില്‍ , അര്‍പ്പിത് ലിജു തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!