ChuttuvattomThodupuzha

ഇടവെട്ടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഷീജ നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു

ഇടവെട്ടി: പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഷീജ നൗഷാദ് തിരഞ്ഞെടുക്കപ്പെട്ടു.കേരള കോണ്‍ഗ്രസിലെ ബിന്‍സി മാര്‍ട്ടിന്‍ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തത്. കോണ്‍ഗ്രസിലെ എ.കെ. സുഭാഷ് കുമാര്‍ പേര് നിര്‍ദ്ദേശിച്ചു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഏഴര വര്‍ഷമായി 11-ാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. തൊടുപുഴ താലൂക്ക് വ്യവസായ ഓഫീസര്‍ ബിനു റിട്ടേണിംഗ് ഓഫീസറായിരുന്നു. 2015 മുതല്‍ 2020 വരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും 2020 മുതല്‍ 2023 വരെ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!