ChuttuvattomThodupuzha

മുതലിയാര്‍മഠം മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം വ്യാഴാഴ്ച മുതല്‍

തൊടുപുഴ : മുതലിയാര്‍മഠം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 7, 8 തീയതികളില്‍ ആഘോഷിക്കും. 7ന് രാവിലെ 4.55 ന് പള്ളിയുണര്‍ത്തല്‍, അഞ്ചിന് നിര്‍മാല്യ ദര്‍ശനം, 5.30 ന് അഭിഷേകം, മലര്‍നിവേദ്യം, 6.30 ന് ഗണപതി ഹോമം, എട്ടിന് ധാര, 8.30 ന് മറ്റ് പൂജകള്‍, 10.30 ന് ഉച്ചപൂജ,10.45 ന് നട അടയ്ക്കല്‍, വൈകുന്നേരം അഞ്ചിന് നട തുറക്കല്‍, 6.45 ന് കാവടി നിറ, 7.10ന് നൃത്ത നൃത്ത്യങ്ങളും തിരുവാതിരയും, 9ന് ശാസ്ത്രീയ നൃത്തങ്ങള്‍.

8ന് ശിവരാത്രി ദിനത്തില്‍ രാവിലെ 4.55 ന് പള്ളിയുണര്‍ത്തല്‍, അഞ്ചിന് നിര്‍മാല്യ ദര്‍ശനം, 5.30 ന് പഞ്ചാഭിഷേകം, 6.30ന് ഗണപതി ഹോമം, 7.30 ന് ധാര, 8ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ്, 8.30 ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും എതിരേല്‍പ്, കാവടിഘോഷയാത്ര, 11 ന് കാവടി അഭിഷേകം, ഒന്നിന് പ്രസാദ ഊട്ട്, 4.30ന് നടതുറക്കല്‍, അഞ്ചിന് എതിരേല്‍പ്പ്, കാഴ്ച ശ്രീബലി, 6.30 ന് വിശേഷാല്‍ ദീപാരാധന,ഏഴിന് പ്രഭാഷണം-പ്രഫ. ജയലക്ഷ്മി അമ്മാള്‍, എട്ടിന് നൃത്തനൃത്യങ്ങള്‍, പത്തിന് കൊച്ചിന്‍ റിഥം ഓര്‍ക്കസ്ട്രയുടെ ഭക്തി ഗാനമേളയും വയലിന്‍ ഫ്യൂഷനും, രാത്രി 12 ന് ശിവരാത്രി പൂജ, 12.30 ന് വിളക്കിനെഴുന്നള്ളത്ത്, 9ന് പുലര്‍ച്ചെ 5ന് കടവു ബലി എന്നിവയാണ് പരിപാടികളെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് ബി. സുരേഷ് കുമാര്‍, സെക്രട്ടറി ജിതേഷ് സി. ഇഞ്ചക്കാട്ട് എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!