ChuttuvattomThodupuzha

സിദ്ധാര്‍ഥിന്റെ മരണം : കെഎസ്‌യു പകല്‍പ്പന്തം സമരം നടത്തി

തൊടുപുഴ : വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പകല്‍പ്പന്തം സമരം നടത്തി. ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് അധ്യക്ഷത വഹിച്ച പ്രതിഷേധ പകല്‍പ്പന്തം യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ ഉപാധ്യക്ഷന്‍ ടോണി തോമസ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളെ കൊലക്കളങ്ങളാക്കി
മാറ്റുന്ന എസ്എഫ്ഐ നരോധിക്കപ്പെടേണ്ട സംഘടനകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണെന്നും എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തില്‍ റാഗ് ചെയ്ത് ആള്‍ക്കൂട്ട വിചാരണക്ക് വിധയമാക്കി കൊലപ്പെടുത്തിയതാണ് സിദ്ധാർത്ഥിനെയെന്നും ടോണി തോമസ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് മുഖ്യപ്രഭാഷണം നടത്തി. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയംഗം ജോസുകുട്ടി ജോസഫ്, ജില്ലാ ഭാരവാഹികളായ ജോജോ ജോസഫ്, അജു റോബര്‍ട്ട്, ജയ്സണ്‍ തോമസ്,ബ്ലെസന്‍ ബേബി,ഫസല്‍ അബ്ബാസ്, ആര്യ ലക്ഷ്മി,മേഘ മുരളീധരന്‍, ഗൗതം റെജി,അഷ്‌ക്കര്‍ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!