Thodupuzha

റംസാന്‍ ക്യാമ്പയിന് തുടക്കമായി

 

തൊടുപുഴ: എസ്.കെ.എസ്.എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റംസാന്‍ ക്യാമ്പയിന് തുടക്കമായി. മുതലക്കുടം പഴേരി അന്‍സാറുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പരിപാടി എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റ് എ. എച്ച് ഷാജഹാന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് ഹാഷിം, പി.ഇ. മുഹമ്മദ് ഫൈസി, ബഷീര്‍ ബാഖവി ,പി എസ് സുബൈര്‍ ,സലീം അന്‍വരി ,അബ്ദുല്‍ കബീര്‍ മൗലവി, എന്നിവര്‍ പ്രസംഗിച്ചു. കുവൈത്ത് ഇസ്ലാമിക് സെന്റര്‍ നല്‍കിയ റംസാന്‍ കിറ്റിന്റെ വിതരണവും നടന്നു. എസ് .കെ .എസ് .എസ് . എഫ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ഏഴല്ലൂര്‍, ഡോ. കെ.എം അന്‍വര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!