ChuttuvattomThodupuzha

എസ്എന്‍ഡിപി സംയുക്ത സമിതി ; കമ്മിറ്റി രൂപീകരിച്ചു

ഉടുമ്പന്നൂര്‍ : കുളപ്പാറ എസ്എന്‍ഡിപി സംയുക്ത സമിതി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പരിയാരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെയും ഗുരുദേവ ക്ഷേത്രത്തിന്റെയും വിഗ്രഹ പ്രതിഷ്ഠ അതിവിപുലമായി നടത്തുന്നതിനുള്ള 139 അംഗകമ്മറ്റിയാണ് രൂപീകരിച്ചത്. പരിയാരം എസ്എന്‍എല്‍പി സ്‌കൂള്‍ ഹാളില്‍ എസ്എന്‍ഡിപി സംയുക്ത സമിതി പ്രസിഡന്റ് കെ.ജി ഷിബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 7സബ് കമ്മിറ്റികളിലായി 139 അംഗങ്ങളെ തെരഞ്ഞെടുത്തു.

മെയ് 13 ന് നടക്കുന്ന വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് വിപുലമായ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. യൂണിയന്‍ കണ്‍വീനര്‍ പി.ടി ഷിബു, സമിതി സെക്രട്ടറി പി.കെ വിജയന്‍, സമിതി വൈസ് പ്രസിഡന്റ് ബിനീഷ് ശങ്കരമംഗലം, ക്ഷേത്രം തന്ത്രി സനദ് ശാന്തി, ക്ഷേത്രം മേല്‍ശാന്തി സന്ദീപ് ശാന്തി, ഉടുമ്പന്നൂര്‍ എസ്എന്‍ഡിപി ശാഖാ യോഗം പ്രസിഡന്റ് പി.ജി മുരളീധരന്‍, സെക്രട്ടറി പി.കെ രാമചന്ദ്രന്‍, കുളപ്പാറ എസ്.എന്‍.ഡി.പി ശാഖാ യോഗം പ്രസിഡന്റ് പി.കെ ശ്രീധരന്‍, സെക്രട്ടറി സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!