ChuttuvattomThodupuzha

എസ്എന്‍ഡിപി യോഗം മുട്ടം ശാഖ : കുടുംബസംഗമം നടത്തി

തൊടുപുഴ : എസ്എന്‍ഡിപി യോഗം മുട്ടം ശാഖാ കുടുംബസംഗമം നടത്തി. തൊടുപുഴ യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ശാഖാ പ്രസിഡന്റ് സി.കെ. ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കുടുംബ സംഗമത്തില്‍ യൂണിയന്‍ കണ്‍വീനര്‍ പി.ടി. ഷിബു മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് ചെയര്‍മാന്‍ വി.ബി. സുകുമാരന്‍, യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ സ്മിത ഉല്ലാസ്, കെ.കെ. മനോജ് എന്നിവര്‍ സന്ദേശം നല്‍കി.

യോഗത്തില്‍ മുട്ടം ശാഖാ അംഗങ്ങളായ മുന്‍ യൂണിയന്‍ സെക്രട്ടറി കെ. കെ. പുഷ്പന്‍, മുന്‍ ശാഖാ പ്രസിഡന്റുമാരായ കെ. എസ്. ശിവരാമന്‍, എന്‍. ബി. ജവഹര്‍ലാല്‍, എം. എം. ടിറ്റോ, സി. കെ. ഗോപി , മുന്‍ ശാഖാ സെക്രട്ടറിമാരായ ശശി അമ്പാട്ട്, ടി. പി. രാജന്‍, പി. കെ.രവീന്ദ്രന്‍, ഗോപി ഓലേടത്ത്, ടി. കെ. രവികുമാര്‍, മുട്ടം സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഷീല സജീവന്‍ എന്നിവരെ ആദരിച്ചു. ശാഖാ സെക്രട്ടറി എം.എസ്. രവി വൈസ് പ്രസിഡന്റ് പി.കെ. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!