Thodupuzha

ദീനദയ സോഷ്യല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം

 

തൊടുപുഴ: ദീനദയ സോഷ്യല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം കോലാനി ഗോകുലം ബാലഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യോഗം സൈന്യ മാതൃശക്തി സംസ്ഥാന അധ്യക്ഷ മേജര്‍ അമ്പിളിലാല്‍കൃഷ്ണ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പ്രീതപ്രദീപ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി സെക്രട്ടറി അംബുജാക്ഷിയമ്മ, ദീനദയ ട്രസ്റ്റ് ചെയര്‍മാന്‍ പി.എന്‍.എസ്.പിള്ള, സിനി സജി, എന്നിവര്‍ പ്രസംഗിച്ചു. വ്യവസായ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ പി.ആര്‍.സുന്ദരരാജന്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജര്‍ ടി.ജി.പ്രഭാകരന്‍,മുന്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണര്‍ കെ.പി ജഗദീഷ് ചന്ദ്ര ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജര്‍ ബി.അഖില എന്നിവര്‍ വിവിധ വിക്ഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. സൊസൈറ്റി പ്രസിഡന്റായി പ്രീത പദീപിനെയും സെക്രട്ടറിയായി അംബുജാക്ഷി അമ്മയെയും യോഗം തിരഞ്ഞെടുത്തു

Related Articles

Back to top button
error: Content is protected !!