KudayathoorLocal Live

കുടയത്തൂര്‍ പഞ്ചായത്തില്‍ കര്‍ഷകര്‍ക്കായി സൊസൈറ്റി രൂപീകരിക്കുന്നു

കുടയത്തൂര്‍: കുടയത്തൂര്‍ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി കര്‍ഷകര്‍ക്കായി സൊസൈറ്റി രൂപീകരിക്കുന്നു. അന്തര്‍ദേശീയ തലത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന കിസാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പഞ്ചായത്ത് തല ഘടകമാണ്
വെള്ളിയാഴ്ച 5 ന് കാഞ്ഞാറ്റിലുള്ള കുടയത്തൂര്‍ പഞ്ചായത്ത് ഓഫീസ് ഹാളില്‍ രൂപീകരിക്കുന്നത്.

കാര്‍ഷിക പക്ഷിമൃഗസംരക്ഷണ, വ്യവസായ മേഖല മുതല്‍ ടൂറിസം വരെയുള്ള എല്ലാ മേഖലയുടേയും വികസനമാണ് സൊസൈറ്റി രൂപീകരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഉപ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം, വിപണനം, പ്രിസഷന്‍ ഫാമിംഗ് അടക്കം ആധുനീക കാര്‍ഷിക രീതികള്‍, ഹൈടെക്ക് കോഴി, പോത്ത്, പശു ഫാമുകള്‍, ചെറുകിട സംരംഭങ്ങള്‍, ഇവയുടെയെല്ലാം വിപണനത്തിനായി കര്‍ഷകരുടെ ചന്ത, ഏറെ സാധ്യതയുള്ള ടൂറിസം മേഖലയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തല്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം കണ്ടെത്തല്‍ എന്നിവയാണ് കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ ലക്ഷ്യം.

 

 

 

Related Articles

Back to top button
error: Content is protected !!