IdukkiLocal Live

സ്പോര്‍ട്സ് അക്കാദമി സെലക്ഷന്‍ ട്രയല്‍സ് 12ന്

ഇടുക്കി : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളിലേക്ക് 2024-25 അധ്യയന വര്‍ഷത്തേക്കുള്ള കായികതാരങ്ങളുടെ ഇടുക്കി ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍ ബാസ്‌ക്കറ്റ് ബോള്‍) ഫെബ്രുവരി 12 ന് അറക്കുളം സെന്റ് ജോസഫ് കോളേജില്‍ നടത്തും. സ്‌കൂള്‍ അക്കാദമികളിലെ 7, 8 ക്ലാസ്സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. പ്ലസ് വണ്‍, കോളേജ് (ഒന്നാം വര്‍ഷം) സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തിരിക്കണം. ദേശീയ മത്സരങ്ങളില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കും. വോളിബോള്‍ (സ്‌കൂള്‍തലം) ട്രയല്‍സില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികള്‍ക്ക് 170 സെന്റിമീറ്ററും പെണ്‍കുട്ടികള്‍ക്ക് 163 സെന്റിമീറ്ററും, പ്ലസ് വണ്‍, കോളേജ് സെലക്ഷനില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികള്‍ക്ക് 185 സെന്റിമീറ്ററും, പെണ്‍കുട്ടികള്‍ക്ക് 170 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം.

ട്രയല്‍സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ഏത് ക്ലാസ്സില്‍ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്റര്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, കായികയിനത്തില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 12ന് രാവിലെ 8.30 ന് അറക്കുളം സെന്റ് ജോസഫ് കോളേജ് മൈതാനത്ത് എത്തിച്ചേരേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496184765, 9895112027, 04862-232499

 

Related Articles

Back to top button
error: Content is protected !!