ChuttuvattomThodupuzha

ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉത്സവം ; ആനക്കൂട് കവലയിലെ എതിരേല്‍പ്പ് മഹോത്സവം ഇന്ന്

തൊടുപുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച് എല്ലാവര്‍ഷവും നടന്നുവരുന്ന ആനക്കൂട് കവലയിലെ എതിരേല്‍പ്പ് മഹോത്സവം ബുധനാഴ്ച
നടക്കും. സുരക്ഷയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് പോലീസ് നിര്‍ദ്ദേശാനുസരണം കൂടുതല്‍ ക്യാമറകള്‍ ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ഉത്സവനഗരിയില്‍ ഡ്രോണ്‍ നിരീക്ഷണവും ഉണ്ടാകും. ക്ഷേത്രത്തില്‍ ദീപാരാധനയ്ക്കു ശേഷം മഹാപ്രസാദമൂട്ട് നടക്കും. ആനക്കൂട് കവലയില്‍ വൈകിട്ട് ആറിന് നിരഞ്ജന മനോജ്, ലക്ഷ്മി അജേഷ് എന്നിവര്‍ അവതരിപ്പിക്കുന്ന കേരള നടനം നൃത്തനൃത്യങ്ങള്‍ അരങ്ങേറും. 6.15ന് പ്രസാദഊട്ട്. 10,000 ലധികം പേര്‍ക്ക് പ്രസാദഊട്ടില്‍ പങ്കാളികളാകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആനക്കൂട് ജംഗ്ഷനില്‍ ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് പ്രശാന്ത് വര്‍മ്മ നയിക്കുന്ന മാനസ ജപലഹരി വൈകിട്ട് 6.20ന് ആരംഭിക്കും. വാദ്യകലാകേസരി ചന്ദ്രന്‍ മാരാരും വാദ്യകലാനിധി ചിറയ്ക്കല്‍ നിതീഷ് മാരാരും നേതൃത്വം നല്‍കുന്ന ഡബിള്‍ തായമ്പക രാത്രി 8.30ന് ആരംഭിക്കും. രാത്രി 10ന് എതിരേല്‍പ്പ് വിളക്ക് ദീപക്കാഴ്ച, തുടര്‍ന്ന് പറവെയ്പ്പ്, ഡോ. എന്‍.ആര്‍. കണ്ണനും, എന്‍.ആര്‍. ആനന്ദും ചേര്‍ന്ന് അവതരിപ്പിക്കുന്ന നാദസ്വരം, തിടനാട് വി.ജി. വേണു ഗോപാല്‍, തിടനാട് അനു വേണുഗോപാല്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സ്പെഷ്യല്‍ തവില്‍, രാത്രി 11ന് പാണ്ടിമേളം എന്നി പരിപാടികളാണ് അരങ്ങേറുക. എതിരേല്‍പ്പ് മഹോത്സവത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേരുന്ന ഭക്ത ജനങ്ങള്‍ക്ക് വാഹന പാര്‍ക്കിങ്ങിനായി അമ്പാടി ഹോട്ടലിന് എതിര്‍വശം പഴയ പെട്രോള്‍ പമ്പ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.

ക്ഷേത്രത്തില്‍ ഇന്ന്

രാവിലെ 3ന് പള്ളിയുണര്‍ത്തല്‍, 4ന് നടതുറക്കല്‍, 4.30ന് ഉഷഃനിവേദ്യം, അഭിഷേകം, 6.15 ന് എതൃത്തപൂജ, എതൃത്തശീവേലി, ചതുശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, 7.30ന് പന്തീരടിപൂജ, 8.30ന് യോഗീശ്വരപൂജ (തിടപ്പള്ളിയില്‍) എന്നിവ നടന്നു. 9.10 മുതല്‍ 12.30 വരെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, 10.30 മുതല്‍ 12.30 വരെ മേള പ്രമാണം ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന പഞ്ചാരിമേളം, 12.45ന് ഉച്ചപൂജ, ഒന്നിന് പ്രസാദഊട്ട്, രണ്ടിന് ഇഷാല്‍ കെ. അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 3.30ന് മൈലക്കൊമ്പ് കാഞ്ഞിരക്കാട്ട് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, ആറിന് മൈലക്കൊമ്പ് ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ്, നിവേദ്യം പൂജ, 6.30ന് ദീപാരാധന, ശേഷം ഭക്തജന പങ്കാളിത്തത്തോടെ മഹാപ്രസാദഊട്ട്, രാത്രി ഏഴി ന് മൈലക്കൊമ്പ് കാഞ്ഞിരക്കാട്ട് ക്ഷേത്രത്തില്‍ നിന്ന് തിരിച്ചെഴുന്നള്ളിപ്പ്, 9.30ന് ആനക്കൂട് കവലയില്‍ എതിരേല്‍പ്, 12ന് ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിച്ചശേഷം വിളക്കിനെഴുന്നള്ളിപ്പ്.

അരങ്ങില്‍ ആശാ ശരത്തിന്റെ നൃത്തം

അരങ്ങില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് വരെ ഭക്തിഗാനമേള, വൈകിട്ട് ആറ് മുതല്‍ 6.20 വരെ തിരുവാതിര, 6.30ന് വീണക്കച്ചേരി, 7.15 ന് തിരുവാതിര, 7.45 ന് സംഗീതാര്‍ച്ചന, ഒമ്പത് മുതല്‍ സിനിമാതാരം ആശാ ശരത്തും 20 കലാകാരികളും അവതരിപ്പിക്കുന്ന നൃത്തം.

 

Related Articles

Back to top button
error: Content is protected !!