ChuttuvattomThodupuzha

ശ്രീമദ് ഭഗവദ് ഗീതാ കാവ്യാവിഷ്‌കാരം : പുസ്തകം പ്രകാശനം ചെയ്തു

തൊടുപുഴ : ഭഗവദ് ഗീതയിലെ ശ്ലോകങ്ങള്‍ക്ക് ലളിതമലയാളത്തില്‍ കാവ്യവ്യാഖ്യാനം തയ്യാറാക്കിയ ശ്രീമദ് ഭഗവദ് ഗീതാ കാവ്യാവിഷ്‌കാരം എന്ന കൃതിയുടെ പ്രകാശനം നടന്നു. തപസ്യ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാളിലാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. തപസ്യ ജില്ലാ അധ്യക്ഷന്‍ വി.കെ സുധാകരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. തൊടുപുഴ കോലാനി സ്വദേശിയും നിലവില്‍ ഉപ്പുതറയില്‍ സ്ഥിരതാമസക്കാരനുമായ സി.കെ കമലാസനന്‍ ആണ് ഭഗവദ് ഗീതയ്ക്ക് മലയാളത്തില്‍ കാവ്യവ്യാഖ്യാനം ഒരുക്കി ഗ്രന്ഥം രചിച്ചിരിക്കുന്നത്.  സാഹിത്യകാരന്‍ ബാലേന്ദു പുസ്തകപരിചയം നടത്തി. ചടങ്ങില്‍ സാഹിത്യകാരന്മാരായ സി.എ ശശിധരന്‍ നായര്‍ , രമ പി നായര്‍, തപസ്യ സംസ്ഥാന സമിതിയംഗം വി.കെ ബിജു തപസ്യ ജില്ലാ സെക്രട്ടറി എം.എം മഞ്ജുഹാസന്‍, സിജു ബി പിള്ള , സന്തോഷ് ബാബു
എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!