KarimannurLocal Live

സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഭിമാനമായി ബി.ശിവാനന്ദ് : നാളെ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും

കരിമണ്ണൂര്‍: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി കേഡറ്റ് സര്‍ജന്റ് ബി. ശിവാനന്ദ് നാളെ ഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കും. ജില്ലയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു ഹൈസ്‌കൂള്‍ എന്‍.സി.സി കേഡറ്റ് റിപ്പബ്ലിക് പരേഡില്‍ പങ്കെടുക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തോടെനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും കേരള – ലക്ഷദ്വീപ് ഡയറക്ടറേറ്റ് അംഗമായാണ് ശിവാനന്ദ് പങ്കെടുക്കുന്നത്.

കരിമണ്ണൂര്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവാനന്ദ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡ് നേടിയിരുന്നു. ഈ നേട്ടവും എന്‍.സി.സി പരേഡ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ മികവുമാണ് കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്ന 14 ഹൈസ്‌കൂള്‍ കേഡറ്റുകളില്‍ ഒരാളാകാന്‍ ശിവാനന്ദിന് അവസരം ലഭിച്ചത്. സംസ്ഥാനത്തുനിന്ന് ഈ വര്‍ഷം ആകെ പങ്കെടുക്കുന്ന എന്‍.സി.സി കേഡറ്റുകള്‍ 124ഉം സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ തെരെഞ്ഞെടുത്തത് 35പേരെയുമാണ്.

ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് ശങ്കരമംഗലം വീട്ടില്‍ അധ്യാപകരായ കെ. എസ്. ബിനീഷ്, വി. കെ. സുഗന്ധി എന്നിവരുടെ മകനാണ് ബി. ശിവാനന്ദ്. കാനഡയില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥി ബി. ദേവാനന്ദ് ആണ് ഏക സഹോദരന്‍.

Related Articles

Back to top button
error: Content is protected !!