IdukkiLocal Live

ദേവികുളം മണ്ഡലത്തില്‍ അവസാനഘട്ട പര്യടനം നടത്തി ജോയ്‌സ് ജോര്‍ജ്

പത്താം മൈല്‍ : പരസ്യപ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശകരമാവുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജിന്റെ പര്യടനം. സ്വീകരണപരിപാടികളില്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് ജോയ്‌സ് ജോര്‍ജിന്റെ പര്യടനം മുമ്പോട്ട് പോവുന്നത്. ദേവികുളം മണ്ഡലത്തിലെ പത്താം മൈലില്‍ നിന്നും ആരംഭിച്ച പര്യടനം കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി പോല്‍സണ്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് മേഖല കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇരുമ്പുപാലം, മച്ചിപ്ലാവ് സ്‌കൂള്‍ പടി, ചാറ്റുപാറ, അടിമാലി ടൗണ്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ സ്ഥാനാര്‍ത്ഥിയെ വാഴക്കുല നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മേഖല കണ്‍വീനര്‍ പി.പി സാബു എല്‍ഡിഎഫ് നേതാക്കളായ കെ.വി ശശി, കെ.എം ഷാജി ബിജു അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!