Thodupuzha

സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ പൊതിച്ചോറ് പദ്ധതിക്ക് വീണ്ടും തുടക്കം

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളിലെ ജെ.ആര്‍.സി, ഗൈഡ്, കെ.സി.എസ്.എല്‍ എന്നിവയുടെ നേതൃത്വത്തില്‍ പൊതിച്ചോറ് പദ്ധതിക്ക് വീണ്ടും തുടക്കം കുറിച്ചു.കൊവിഡ് കാലത്ത് മുടങ്ങിയ പദ്ധതി നാലാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. മടക്കത്താനത്തുള്ള സ്‌നേഹവീട്ടിലെ 150 അന്തേവാസികള്‍ക്കാണ് കുട്ടികള്‍ പൊതിച്ചോറ് നല്‍കുന്നത്. കുട്ടികള്‍ അവര്‍ക്കുള്ള പൊതിച്ചോറിനൊപ്പം ഒരു പൊതിച്ചോറ് കൂടി അധികം കൊണ്ടുവന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നോണ്‍ വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ പൊതിച്ചോറാണ് കുട്ടികള്‍ നല്‍കിയത്. ഇതുവരെ എണ്ണായിരത്തോളം പൊതിച്ചോറാണ് കുട്ടികളുടെ നേതൃത്വത്തില്‍ നല്‍കിയത്. അദ്ധ്യയനവര്‍ഷത്തിലെ എല്ലാ വ്യാഴാഴ്ചയും പൊതിച്ചോറ് എത്തിക്കാനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. പൊതിച്ചോറിനൊപ്പം അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ കൂടി കുട്ടികള്‍ സ്‌നേഹവീട്ടിലെത്തിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.എല്‍. ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൊടുപുഴ ഫൊറോന പള്ളി വികാരി ഫാ.ഡോ. സ്റ്റാന്‍ലി കുന്നേല്‍ പൊതിച്ചോറ് പദ്ധതി ഉദ്ഘാടനം ചെയ്തു. കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കോ- ഓര്‍ഡിനേറ്റര്‍ അനീഷ് ജോര്‍ജ്ജ് പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് റോയി തോമസ്, എം.പി.ടി.എ പ്രസിഡന്റ് ഡിംപിള്‍ വിനോദ്, അദ്ധ്യാപകരായ ജിന്‍സ് കെ. ജോസ്, ബിന്ദു ഓലിയപ്പുറം, സുഹ്റ വി.ഐ, ഡോണ ജോസ്, സൗമ്യ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ എമിന്‍ ജോസഫ്, നിയമോള്‍ മജു, അഫ്രിന്‍ ഷാന്‍, അലന്‍ ബെന്നി, അദ്വൈത് എസ്, ആന്‍ട്രീസ സെബാസ്റ്റ്യന്‍, ആല്‍ഡ്രിയ ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!