ChuttuvattomThodupuzha

സംസ്ഥാന ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നത് : ഡോ. കെ.സി. ജോസഫ്

തൊടുപുഴ : സാമ്പത്തിക ഞെരുക്കത്തിനിടയിലും ധനകാര്യമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ് കാര്‍ഷിക മേഖലയുടെ ഉണര്‍വിന് ഇടയാക്കുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ. സി. ജോസഫ്. പാര്‍ട്ടി ഇടുക്കി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സീസ് തോമസ്, ജോര്‍ജ് അഗസ്റ്റ്യന്‍, പൗലോസ് മുടക്കന്തറ, എം.ജെ. ജോണ്‍സന്‍, മിഥുന്‍ സാഗര്‍, കെ.കെ. ഡാനിക്കുഞ്ഞ്, ഷൈനി എമ്മാനുവല്‍, ജോസ് ഞായര്‍കുളം, ജോസ് നെല്ലിക്കുന്നേല്‍, അല്‍ഫോന്‍സ് കെ. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!