Thodupuzha

എ.ഐ ക്യാമറാ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണം: സി.പി. മാത്യു

തൊടുപുഴ: അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എഐ ക്യാമറാ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി. മാത്യു. മതിയായ സിഗ്നലുകളോ തയ്യാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ പദ്ധതി ചതിക്കെണിയാണ്. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതിനാണ് സർക്കാരിൻ്റെ ശ്രമം. മുഖ്യമന്ത്രിയുടെ ബന്ധുവിന് അഞ്ച് വർഷവും ശുഷ്കമായ സംസ്ഥാന ഖജനാവിലേക്ക് ആജീവനാന്ത കാലവുമാണ് അഴിമതി ക്യാമറയിലൂടെ പണം എത്തുന്നത്. എഐ ക്യാമറാ പദ്ധതിയിലെ അഴിമതിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. അഴിമതി ക്യാമറയെ തുരത്തുന്നത് വരെ പാർട്ടി സമര രംഗത്തുണ്ടാകുമെന്നും സി.പി മാത്യു പറഞ്ഞു. എ.ഐ ക്യാമറാ സ്ഥാപിച്ചതിൽ സംസ്ഥാന സർക്കാർ നടത്തിയ വ്യാപക അഴിമതിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാന പ്രകാരം എ.ഐ ക്യാമറാകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു സി.പി മാത്യു. തൊടുപുഴയിൽ നടന്ന സമരത്തിൽ തൊടുപുഴ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിച്ചു. ജോയി മൈലാടി, കെ.ജി. സജിമോൻ, ടോമി പാലക്കൽ, കെ.എച്ച്. ഷാജി, റോബിൻ മൈലാടി, രാജേഷ് ബാബു, റഷീദ് കപ്രാട്ടിൽ, സോയ് ജോസഫ്, മുനിസിപ്പൽ കൗൺസിലർമാരായ നീനു പ്രശാന്ത്, രാജി അജേഷ്, ബാബു ചാമക്കാല, സാജു ആന്റണി, മാത്യു കുര്യൻ, മായാ രതീഷ്, എസ്. ജയകുമാർ, ബിനീഷ് മാത്യു, ജയ്സൺ അഞ്ചേരി, അജിംസ് ഇ.എച്ച്, അരുൺ ഉദയ, മുനീർ മുഹമ്മദ്, മണികണ്ഠൻ, ഷിബു സ്‌കറിയ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!