ChuttuvattomThodupuzha

മണിപ്പൂരില്‍ നടക്കുന്ന ഭരണകൂട ഭീകരതയ്ക്ക് അറുതി വരുത്തണം: യൂത്ത് ലീഗ്

തൊടുപുഴ: മണിപ്പൂരില്‍ ഭരണകൂട ഒത്താശയോടെ നടക്കുന്ന ഭീകരതയ്ക്ക് അറുതി വരുത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.എം ഷെരീഫ്. മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും, മണിപ്പൂരില്‍ സമാധാനം ഉറപ്പാക്കുക എന്ന ആവശ്യമായി മുസ്ലിം ലീഗ് യൂത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. തൊടുപുഴ ലീഗ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച റാലി ടൗണ്‍ ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം നിസാമുദ്ദീന്‍, ലീഗ് ജില്ലാ ട്രഷറര്‍ ടി.കെ നവാസ്, നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ്, ജനറല്‍ സെക്രട്ടറി എം.എ കരീം, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എ.എം അമീന്‍, ജില്ലാ ട്രഷറര്‍ കെ.എസ് കലാം, ജില്ലാ ഭാരവാഹികളായ അന്‍ഷാദ് കുറ്റിയാനി, മുഹമ്മദ് ഷഹിന്‍ഷാ, ഷിജാസ് കാരകുന്നേല്‍, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.എം അജ്മല്‍, ജനറല്‍ സെക്രട്ടറി അഷിഖ് റഹിം നേതാക്കളായ പി.കെ മൂസ, എം.പി സലിം, അഡ്വ. സി.കെ ജാഫര്‍, എ.എം സമദ്, എം.എം ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു. റാലിക്ക് നേതാക്കളായ പി. എന്‍ നൗഷാദ്, കെ .എം അജിനാസ്, കെ.എം നിഷാദ്, അനസ് കോയാന്‍, ഷഫീഖ് പനക്കല്‍, ആസാദ് സിദ്ദീഖ്, എം.എ സബീര്‍, ഷാഹുല്‍ കപ്രാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!