Thodupuzha

യുവസാഹിത്യ ക്യാമ്പ്;  രചനകള്‍ അയയ്ക്കാം

തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത മലയാളത്തില്‍) 30 ന് മുമ്പ് താഴെപ്പറയുന്ന ഇ- മെയില്‍ വിലാസത്തിലോ ([email protected]) തപാല്‍ മുഖേനയോ അയക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലീകവുമായ രചനകള്‍ ഡി.ടി.പി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍, വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡേറ്റ വാട്ട്സാപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും, കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകള്‍ അയക്കേണ്ട വിലാസം-മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാന്ദ യൂത്ത് സെന്റര്‍, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം 695043.

Related Articles

Back to top button
error: Content is protected !!