Thodupuzha

ഫാസിസത്തിനെതിരെ മതേതര ശക്തികളുടെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്തും: മുനവ്വറലി ശിഹാബ് തങ്ങള്‍ 

 

തൊടുപുഴ: ഫാസിസത്തിനെതിരെ മതേതര ശക്തികളുടെ യോജിച്ച പോരാട്ടം ശക്തിപ്പെടുത്താനും മതനിരാസ പ്രവണതകളെ ചെറുക്കാനും കര്‍മ്മ പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ .

മുസ്‌ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ഗീയ ഫാസിസം അപകടകരമായ രീതിയിലേക്ക് നീങ്ങുന്നു. അഭിപ്രായ സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുന്നു. വസ്ത്ര സ്വാതന്ത്രമടക്കം മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു. സംസ്ഥാന രാഷ്ട്രീയവും ആശാവഹമല്ല. മതത്തിനെതിരെയുള്ളതിനെ സി.പി.എം ആഘോഷമാക്കുന്നു. കാമ്പസുകളെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണ്. മതനിരാസ പ്രവണതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ രൂപപ്പെടുത്തിയ കര്‍മ്മരേഖ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അവതരിപ്പിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി സ്വാഗതമാശംസിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി . എം സലിം, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എ മാഹിന്‍, സെക്രട്ടറിമാരായ അഷ്‌റഫ് എടനീര്‍, ടി.പി.എം ജിഷാന്‍, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എം.എ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം. എസ് മുഹമ്മദ്, ജന. സെക്രട്ടറി പി എം അബ്ബാസ്, ട്രഷറര്‍ കെ.എസ് സിയാദ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇ എ എം അമീൻ, ജില്ലാ ട്രഷറർ കെ എസ് കലാം, ജില്ലാ ഭാരവാഹികളായ പി എൻ നിസാമുദ്ദീൻ, അൻഷാദ് കുറ്റിയാനി, ഒ ഇ ലത്തീഫ്, അജാസ് പുത്തൻപുര, ഷിജാസ് കാരകുന്നേൽ, മുഹമ്മദ് ഷഹിൻഷാ, ഷെഫീഖ് ഒ പി, സൽമാൻ ഹനീഫ്, മുഹമ്മദ് ഷരീഫ്, നിസാർ വി എ, നൗഫൽ സത്താർ, കെ എം അൻവർ നിയോജക മണ്ഡലം പ്രസിഡൻ്റ് ജനറൽ സെക്രട്ടറിമാരായ കെ എം നിഷാദ്, പി ബി ഷെരീഫ്, അനസ് കോയാൻ, അലിയാർ റ്റി എസ്, സി ജെ അൻഷാദ്, അബ്ദുൽ ഹക്കീം, റഷീദ് നെടുങ്കണ്ടം, നേതാക്കളായ പി എൻ നൗഷാദ്, കെ എം അജിനാസ്, റിയാസ് പടിപ്പുര എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!