ChuttuvattomThodupuzha

വാടകക്കെടുത്ത കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

തൊടുപുഴ : വാടകക്കെടുത്ത് പഠനയാത്ര പോയ കെഎസ്ആര്‍ടിസി ബസില്‍ നിന്നു വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഇരട്ടയാര്‍ സ്വദേശി ദിയ ബിജുവിനാണ് പരിക്കേറ്റത്. കെഎസ്ആടിസി ബസ് വാടകക്കെടുത്ത് സ്‌കൂളില്‍ നിന്ന് എറണാകുളം ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പഠനയാത്ര പോയി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. കീരിത്തോടിനു സമീപം പകുതിപ്പാലത്താണ് അപകടമുണ്ടായത്. വാതില്‍ തുറന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും ഇടുക്കി മെഡിക്കല്‍ കോളജിലുമെത്തിച്ചു. പരിക്ക് ഗുരുതരമല്ല. തലയ്ക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിദഗ്ദ്ധ പരിശോധനക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!