ChuttuvattomThodupuzha

മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാരത്തിനര്‍ഹരായി വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍

വാഴക്കുളം: മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാരത്തിനര്‍ഹരായി വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ബെര്‍ലിറ്റ് ജോണി,തസ്‌ലി കെ മൊയ്ദീന്‍,ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണികേഷന്‍ എന്‍ജിനീയറിഗ് വിഭാഗത്തിലെ ബിന്ദു വിന്‍സെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മീനാക്ഷി അനില്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.കേരളത്തിലെ ഓരോ സര്‍വ്വകലാശാലകളിലെയും കോളേജുകളില്‍, വിവിധ പഠനവിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ആയിരം പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപയും, പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നല്‍കുക.

 

 

Related Articles

Back to top button
error: Content is protected !!