ChuttuvattomThodupuzha

സബ് ഡിസ്ട്രിക്ട് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്‌സ് ഫോറം :   വാര്‍ഷിക ആഘോഷം ഇന്ന്

തൊടുപുഴ : സബ് ഡിസ്ട്രിക്ട് റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റെ വാര്‍ഷിക ആഘോഷം ചൊവ്വാഴ്ച തൊടുപുഴ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് അനുസ്മരണം. കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്.എസ്.എസ് മുന്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ് ജോസഫ് കേളകം ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘടനാ പ്രസിഡന്റ് ടി.യു. ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും.

സെക്രട്ടറി പി.വി. ജോസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചടങ്ങില്‍ 80 വയസ് പൂര്‍ത്തിയാക്കിയവരെ ആദരിക്കും. നവാഗതര്‍ക്ക് സ്വീകരണവും നല്‍കും. നിര്‍മ്മല തങ്കച്ചന്‍, ടോമി കട്ടക്കയം എന്നിവര്‍ ഗാനാലാപനം നടത്തും. ടൂര്‍ കമ്മിറ്റി കണ്‍വീനര്‍ പി.എം. ദേവസ്യാച്ചന്‍, ജോസഫ് മുലശ്ശേരി, സി.ആനി ജോസ് തെരഞ്ഞെടുപ്പ് വരണാധികാരി പി.എ. ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന് പൊതുചര്‍ച്ച, വൈസ് പ്രസിഡന്റ് സി.എം. ആനീസ്, ട്രഷറര്‍ റോയ് ടി. ജോസ് എന്നിവര്‍ പ്രസംഗിക്കും. പൊതുയോഗത്തിന് ശേഷം സ്നേഹവിരുന്നും ഉണ്ടാകും.

 

Related Articles

Back to top button
error: Content is protected !!