ChuttuvattomThodupuzha

വേനല്‍മഴ ; തൊടുപുഴ മേഖലയില്‍ വ്യാപക നാശം

തൊടുപുഴ : ബുധനാഴ്ച വൈകിട്ടോടെയെത്തിയ മഴയില്‍ തൊടുപുഴ മേഖലയില്‍ വ്യാപക നാശം. നിരവധി ഇടങ്ങളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നും വൈദ്യുതി ലൈനുകള്‍ പൊട്ടി വീണും വ്യാപകമായ നാശമാണ് ഉണ്ടായത്. ഇടവെട്ടി പഞ്ചായത്തിലാണ് കൂടുതല്‍ വീടുകള്‍ക്ക് നാശമുണ്ടായത്. മരം വീണ് വീടുകള്‍ക്ക് ഭാഗികമായി നാശ നഷ്ടമുണ്ടാകുകയും നിരവധി വീടുകളുടെ മേല്‍ക്കൂര തകരുകയും ചെയ്തു. ഇടവെട്ടി പാറേപ്പുരക്കല്‍ ഐഷ മുഹമ്മദിന്റെ വീടിന്റെ ആസ്ബറ്റോസ് മേല്‍ക്കൂര പറന്ന് പോയി. ആശാരിക്കുന്നത് പൊങ്ങാന്‍ പാറയില്‍ ദീലീപ് ദാസിന്റെ വീടിന്റെ മേല്‍ക്കൂരയും കാറ്റില്‍ നശിച്ചു. ശാസ്താംപാറ ഈന്തുങ്കല്‍ പാത്തുമ്മയുടെ വീടിന് മുകളിലേക്ക് മരം വീണും നാശനഷ്ടങ്ങളുണ്ടായി . വീടിന്റെ ഒരു വശം തകര്‍ന്നു.

ശാസ്താംപാറ പുലിമുറ്റത്ത് ജിസിന്റെയും കുമാരി വിലാസം കൃഷ്ണന്‍ കുട്ടിയുടെ വീടിനും കാറ്റിനെ തുടര്‍ന്ന് നാശ നഷ്ടങ്ങളുണ്ടായി. മീന്‍മുട്ടി വലിയ കണ്ടത്തില്‍ ഫൈസലിന്റെ വീടിന് മുകളിലേക്കും മരം വീണ് നാശനഷ്ടമുണ്ടായി. എല്ലാ വീടുകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. ഇടവെട്ടി പഞ്ചായത്തില്‍ നാശനഷ്ടമുണ്ടായ വീടുകള്‍ക്ക് എത്രയും വേഗം നഷ്ടപരിപഹാരം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേല്‍ക്കൂര നഷ്ടപ്പെടുകയും , മരം വീണ് രണ്ട് വീടുകള്‍ക്ക് ഭാഗിക കേടുപാടുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തുവാന്‍ പഞ്ചായത്ത് അസി.എന്‍ജിനീയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!