ChuttuvattomThodupuzha

സ്‌കൂട്ടറില്‍ പാമ്പ് കയറിയെന്ന് സംശയം അരമണിക്കൂറോളം ഭയന്ന് വിറച്ച് നാട്ടുകാർ

തൊടുപുഴ: നഗരത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ പാമ്പ് കയറിയെന്ന് സംശയത്തെ തുടർന്ന് ഭയന്ന് വിറച്ച് നാട്ടുകാർ.തൊടുപുഴ ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ താഴെ വച്ചിരുന്ന ജീവനക്കാരൻ്റെ സ്കൂട്ടറിലാണ് ഇന്നലെ വൈകിട്ട് അഞ്ചിന് പാമ്പ് കയറിയെന്ന സംശയം ഉണ്ടായത്.

പാമ്പ് സ്‌കൂട്ടറിന്റെ മുന്‍ ടയറില്‍ കയറുന്നത് കണ്ടുവെന്ന് പരിസരത്തുണ്ടായിരുന്ന ആള്‍ ഉറപ്പിച്ച് പറഞ്ഞതോടെ പരിഭ്രാന്തി വര്‍ധിച്ചു. തുടര്‍ന്ന് ബാങ്കിലെ ജീവനക്കാരും സ്ഥലത്ത് ഉണ്ടായിരുന്നവരും കൂടി സ്‌കൂട്ടര്‍ വിശദമായി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടർന്ന് സ്‌കൂട്ടര്‍ ഇരുന്നതിന്റെ തൊട്ടടുത്ത് മതിലിനോട് ചേര്‍ന്ന് കരിയിലയ്ക്കിടയില്‍ പതുങ്ങി കിടക്കുന്ന പാമ്പിനെ കണ്ടതോടെയാണ് അര മണിക്കൂറോളം നീണ്ട പാമ്പ് ഭീതി അവസാനിച്ചത്.

Related Articles

Back to top button
error: Content is protected !!