ChuttuvattomThodupuzha

കരിമണ്ണൂര്‍ സെന്റ് ജോസഫ് സ്‌കൂളിലെ എസ്പിസി പദ്ധതിയുടെ ഭാഗമായി നീന്തല്‍ പരിശീലനം ആരംഭിച്ചു

വണ്ടമറ്റം : വിദ്യാര്‍ത്ഥികളില്‍ കായികക്ഷമത വര്‍ധിപ്പിക്കുക, ജലാശയങ്ങളിലെ അപകടസാധ്യത ഒഴിവാക്കുക എന്നി ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലയിലെ മുഴുവന്‍ എസ്പിസി കേഡറ്റ്കള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പരിശീലനത്തിന്റെ ആദ്യഘട്ടത്തിന് വണ്ടമറ്റം അക്വാട്ടിക് സെന്ററില്‍ തുടക്കമായി. പദ്ധതിയുടെ പൈലറ്റ് സ്‌കൂളായി തിരഞ്ഞെടുത്ത കരിമണ്ണൂര്‍ സെന്റ്. ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 44 കേഡറ്റുകള്‍ക്കാണ് അക്വാട്ടിക് സംസ്ഥാനപ്രസിഡന്റും അന്താരാഷ്ട്ര ഓഷ്യന്‍മാനുമായ ബേബി വര്‍ഗീസിന്റെ ഉടമസ്ഥയിലുള്ള നീന്തല്‍ കുളത്തില്‍ സൗജന്യ പരിശീലനം ആരംഭിച്ചത്.പരിശീലകനായ ബേബി വര്‍ഗീസ്, എസ് പി സി അസിസ്റ്റന്റ് ജില്ലാ ഓഫീസര്‍ സുരേഷ് ബാബു ഹെഡ്മാസ്റ്റര്‍ സജി മാത്യു,ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അനസ്, എസ്പിസി ചുമതല വഹിക്കുന്ന അധ്യാപിക റെക്‌സിടോം, അധ്യാപകന്‍ സെല്‍ജോ ജോസഫ്, പിടിഎ പ്രതിനിധികള്‍ എന്നിവര്‍ പരിശീലപരിപാടിയില്‍ പ ങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!