ChuttuvattomThodupuzha

മുട്ടം ടി.എച്ച്. എസ്.എസില്‍ ഗസ്റ്റ് അധ്യാപക നിയമനം

തൊടുപുഴ : ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മുട്ടത്ത് പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താഴെ പറയുന്ന വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ നിയമനം നടത്തുന്നു. ലക്ടറര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദം /ബിരുദാനന്തര ബിരുദം) കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ (ഫസ്റ്റ് ക്ലാസ് പിജിഡിസിഎ/ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് ), ഡെമോണ്‍സ്‌ട്രേറ്റര്‍ (ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ്, ബി എസ് സി ഇലക്ട്രോണിക്‌സ്) ഇംഗ്ലീഷ്, മലയാളം, സുവോളജി, ബോട്ടണി, ഫിസിക്‌സ്, സോഷ്യല്‍ സ്റ്റഡീസ്, കെമിസ്ട്രി, കണക്ക് ( ജനറല്‍ വിഷയങ്ങളില്‍ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് അഥവാ എം.ഫില്‍ ആണ് യോഗ്യത.
അര്‍ഹരായവര്‍ ബയോ ഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും മെയ് 17ന് 4.ന് മുന്‍പായി സ്‌കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ : 04862 255755, 8547005014.

 

 

 

Related Articles

Back to top button
error: Content is protected !!