Thodupuzha

തപസ്യ കലാസാഹിത്യവേദി സെമിനാര്‍ നടത്തി

തൊടുപുഴ: തപസ്യ കലാസാഹിത്യവേദി തൊടുപുഴ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ അക്ഷരമാല നഷ്ടപ്പെട്ട ഭാഷാപഠനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. തപസ്യ ജില്ലാ അധ്യക്ഷന്‍ വി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സമിതി വൈസ് പ്രസിഡന്റ് ലളിത ശ്രീകുമാര്‍ അധ്യക്ഷത  വഹിച്ചു. കവി സുരേഷ് കക്കാട് മുഖ്യപ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രഫ. പി.ജി. ഹരിദാസ്, കവി തൊമ്മന്‍കുത്ത് ജോയി, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എന്‍. ഷാജി, താലൂക്ക് സെക്രട്ടറി പി.എസ് തുളസീധരന്‍ പിള്ള, ജോയിന്റ് സെക്രട്ടറി സിജു.ബി.പിള്ള, മേഖലാ സെക്രട്ടറി വി.കെ. ബിജു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കവിതാലാപനവും സാരസ്വതനിധി സമര്‍പ്പണച്ചടങ്ങും നടന്നു.

Related Articles

Back to top button
error: Content is protected !!