ChuttuvattomThodupuzha

തപസ്യ കലാസാഹിത്യവേദി ജില്ലാ വാര്‍ഷികോത്സവം സംഘടിപ്പിച്ചു

തൊടുപുഴ : തപസ്യ കലാസാഹിത്യവേദി ജില്ലാ വാര്‍ഷികോത്സവം സംഘടിപ്പിച്ചു. താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനം തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രഫ.പി ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി പി.കെ രാധാകൃഷ്ണന്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ‘കേരളത്തിലെ സാംസ്‌കാരികമേഖല നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ തപസ്യ സംസ്ഥാന സമിതിയംഗം വി.കെ ബിജു മുഖ്യപ്രഭാഷണം നടത്തി. തപസ്യ ജില്ലാ അധ്യക്ഷന്‍ വി.കെ സുധാകരന്‍ , സന്തോഷ്ബാബു , അജിമോന്‍ എം.ബി , എം.എം മഞ്ജുഹാസന്‍ , സിജു ബി. പിള്ള എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സംഘടനാപര്‍വ്വത്തില്‍ സരു ധന്വന്തരി , പി.കെ രാധാകൃഷ്ണന്‍ (രക്ഷാധികാരിമാര്‍ ), വി.കെ സുധാകരന്‍ ( അധ്യക്ഷന്‍ ) , രമ പി. നായര്‍ ( വൈസ് പ്രസിഡന്റ് ), എം.എം മഞ്ജുഹാസന്‍ ( ജനറല്‍ സെക്രട്ടറി ), സിജു ബി, പിള്ള ( സെക്രട്ടറി ), അജിമോന്‍ എം.ബി ( ട്രഷറര്‍ ), സന്തോഷ് ബാബു , എം.എന്‍ ശശിധരന്‍ , സതീഷ് പാഴൂപ്പിള്ളി ( ജോയിന്റ് സെക്രട്ടറിമാര്‍ ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!