ChuttuvattomThodupuzha

കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ അധ്യാപകരെ ആദരിച്ചു

കുണിഞ്ഞി: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ അധ്യാപക ദിനം വിപുലമായി ആഘോഷിച്ചു. അധ്യാപക ദിനാഘോഷത്തില്‍  ഗുരുവന്ദനം എന്ന ചടങ്ങില്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍  ഷിന്‍സ് ജോസഫ് സ്വാഗതവും സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ക്കി മണ്ഡപത്തില്‍ അധ്യക്ഷതയും വഹിച്ചു. കരിമണ്ണൂര്‍ സെന്റ്. ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ബിസോയി ജോര്‍ജ് നെല്ലോല പൊയ്കയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പൂര്‍വ അധ്യാപകരായ മാത്യു. ടി. പെരുമ്പനാനി,  പി.ജെ. ജോസഫ്, പി.ടി.എ. പ്രസിഡന്റ്  സണ്ണി അഗസ്റ്റിന്‍, എം. പി. ടി. എ പ്രസിഡന്റ്  ഡോളി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!