IdukkiLocal Live

അങ്കണവാടി പ്രീ സ്‌കൂള്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 111 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജി.എസ്.റ്റി രജിസ്‌ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുദ്രവെച്ച കവറില്‍ അപേക്ഷിക്കാം. ഫോം വില്‍ക്കുന്ന അവസാന തീയതി ഫെബ്രുവരി 8 ന് പകല്‍ 12 മണി വരെയാണ്. അന്നേ ദിവസം പകല്‍ 1 മണി വരെ ടെന്‍ഡര്‍ സ്വീകരിക്കുകയും 3 മണിക്ക് ടെന്‍ഡര്‍ തുറന്ന് പരിശോധന നടത്തും. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഓഫീസില്‍ നിന്നും അറിയിക്കുന്ന തീയതിയില്‍ സാമ്പിളുകള്‍ ബ്ലോക്ക് തല പ്രൊക്വയര്‍മെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങള്‍ ടെന്‍ഡറില്‍ പറഞ്ഞിട്ടുളള സവിശേഷതകള്‍, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓര്‍ഡര്‍ ലഭിച്ച് 15 ദിവസത്തിനുളളില്‍ സാധനങ്ങള്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തിക്കുന്ന അഴുത അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും പ്രവര്‍ത്തി സമയങ്ങളില്‍ നേരിട്ട് അറിയാം. ഫോണ്‍: 04869 252030

Related Articles

Back to top button
error: Content is protected !!