Thodupuzha

റബര്‍ വിലയിടിവിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) ഉടുമ്പന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

തൊടുപുഴ: റബര്‍ വിലയിടിവിനെതിരെ കേരളാ കോണ്‍ഗ്രസ് (എം) ഉടുമ്പന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണയും പ്രതിഷേധ യോഗവും റബര്‍ ഷീറ്റ് കത്തിക്കലും സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാട് അവസാനിപ്പിക്കുക, റബര്‍ ഇറക്കുമതി അവസാനിപ്പിക്കുക, റബറിന് സബ്സിഡി പുനസ്ഥാപിക്കുക, റബറിന്റെ താങ്ങുവില 200 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പാര്‍ട്ടി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
ഉടുമ്പന്നൂര്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ് അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക യൂണിയന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റും ഉടുമ്പന്നൂര്‍ മണ്ഡലം സെക്രട്ടറിയുമായ ജിജി വാളിയംപ്ലായ്ക്കല്‍, പാര്‍ട്ടി സംസ്ഥാന കമ്മറ്റി അംഗം ജയകൃഷ്ണന്‍ പുതിയേടത്ത്, തൊടുപുഴ മണ്ഡലം കമ്മിറ്റി അംഗം ജോര്‍ജ്ജ് തടത്തില്‍, ഉടുമ്പന്നൂര്‍ മണ്ഡലം സെക്രട്ടറി ലംബൈ, മണ്ഡലം ഭാരവാഹികളായ ജിമ്മി തടത്തില്‍, ജോമി കാണക്കാലി, ബെന്നി കമുകുംപുഴ, ജോണ്‍സണ്‍ പള്ളിത്താഴം, ജോണി ചെക്കരപ്പിള്ളി, ബെന്നി അക്കാട്ട്, സുരേഷ് കുന്നുംപുറം, സന്തോഷ് പേരുകുന്നേല്‍ അസീസ് പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!