Thodupuzha

തപസ്യ കലാസാഹിത്യവേദി മണക്കാട് യൂണിറ്റ് വാര്‍ഷികസമ്മേളനം

മണക്കാട് : തപസ്യ കലാസാഹിത്യവേദി മണക്കാട് യൂണിറ്റ് വാര്‍ഷികസമ്മേളനം സംഘടിപ്പിച്ചു.  തപസ്യ ജില്ലാ അധ്യക്ഷന്‍ വി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മണക്കാട് യൂണിറ്റ് വൈസ് പ്രസിഡന്റ് കെ.വി ഗോപകുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ തപസ്യ ജില്ലാ സെക്രട്ടറി എം.എം മഞ്ജുഹാസന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ രക്ഷാധികാരി പി.കെ രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എന്‍.ഷാജി, യൂണിറ്റ് സെക്രട്ടറി എക്‌സിന്‍കുമാര്‍, പി.ദിവാകരന്‍ആചാര്യ എന്നിവരും പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ശ്രീഹരി അവതരിപ്പിച്ച തബലവാദനവും രജിത അരുണ്‍, അഭിജിത് കൃഷ്ണ പി. മോഹന്‍ , അദ്രിജ അരുണ്‍, ശ്രേയലക്ഷ്മി കെ.ഇ, വാസുദേവന്‍ നായര്‍ എന്നിവരുടെ ഗാനാലാപനവും നടന്നു. പുതിയ ഭാരവാഹികളായി ബിജു രാമചന്ദ്രന്‍ ( അധ്യക്ഷന്‍ ), കെ.വി ഗോപകുമാര്‍ ( വൈസ് പ്രസിഡന്റ് ), എക്‌സിന്‍ കുമാര്‍ ( സെക്രട്ടറി ), രാജേഷ് പുന്നക്കല്‍ , പദ്മകുമാര്‍.പി ( ജോയിന്റ് സെക്രട്ടറിമാര്‍ ) പി.ദിവാകരന്‍ ആചാര്യ ( ട്രഷറര്‍ ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!