Thodupuzha

മൂല്യനിര്‍ണയ ക്യാമ്പുകള്‍  ക്രമീകരിച്ചിരിക്കുന്നത് അശാസ്ത്രീയമായെന്ന് 

തൊടുപുഴ: എസ്.എസ്.എല്‍.സി ഉത്തരകടലാസ് മൂല്യനിര്‍ണയത്തിന് ജില്ലയില്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്ന് കെ.പി.എസ്.ടി.എ തൊടുപുഴ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു. കട്ടപ്പന, തൊടുപുഴ, അടിമാലി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍പ്പിക്കുന്നത്. ഇതില്‍ ഭൂരിപക്ഷം വിഷയങ്ങളുടെയും മൂല്യനിര്‍ണയം നടക്കുന്നത് കട്ടപ്പനയിലാണ്. തൊടുപുഴ മേഖലയില്‍ നിന്നുള്ള അധ്യാപകര്‍ക്ക് കട്ടപ്പനയിലുള്ള ക്യാമ്പുകളിലെത്തി മൂല്യനിര്‍ണയം നടത്തേണ്ടി വരുന്നത് ഏറെ പ്രയാസകരമാണ്. ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫിലിപ്പച്ചന്‍ , കൗണ്‍സില്‍ അംഗങ്ങളായ ബിജോയ് മാത്യു, ജോളി മുരിങ്ങമറ്റം, ജില്ലാ പ്രസിഡന്റ് പി.എന്‍ നാസര്‍ , ബിജു ജോസഫ് , സബ് ജില്ലാ പ്രസിഡന്റ് പി.എന്‍ സന്തോഷ്, ഷിന്റോ ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ്, അനീഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു..

Related Articles

Back to top button
error: Content is protected !!