Thodupuzha

പൊതുപണിമുടക്ക് വിജയിപ്പിക്കുമെന്ന്

തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനവിരുദ്ധ, രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന നടപടികള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദ്വിദിന പൊതുപണിമുടക്ക് വിജയിപ്പിക്കുവാന്‍ എസ്.യു.സി.ഐ(സി) ട്രേഡ് യൂണിയന്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍ (എ.ഐ.യു.ടി.യു.സി) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

കെ.എസ്.ആര്‍.ടി. വര്‍ക്കേഴ്‌സ് ഫെഡറേഷന്‍, കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് യൂണിയന്‍ എന്നീ അനുബന്ധ യൂണിയനുകളും പണിമുടക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ജില്ലാ പ്രസിഡന്റ് എം.എന്‍. അനിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സെക്രട്ടറി സിബി. സി. മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി. വര്‍ഗ്ഗീസ്, പി.കെ. സജി, ജിമ്മി ജോണ്‍, എന്‍.എസ്. ബിജുമോന്‍, സെബാസ്റ്റ്യന്‍ എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!