ChuttuvattomThodupuzha

കേരള മഹിള സംഘം ജില്ലാ സമ്മേളനത്തിന് തുടക്കമായി

തൊടുപുഴ: കേരള മഹിള സംഘം (എൻഎഫ്ഐഡബ്ല്യൂ) ഇടുക്കി ജില്ലാ സമ്മേളനത്തിന്
തൊടുപുഴ മുൻസിപ്പൽ മൈതാനിയിൽ വർത്തമാനകാല ഇന്ത്യയിൽ സ്ത്രീപക്ഷ രാഷ്ട്രീയം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കേരള മഹിള സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം ഉദ്ഘാടനം ചെയ്തു. കേരള മഹിള സംഘം ഇടുക്കി ജില്ലാ പ്രസിഡന്റ് ശാന്തി മുരുകൻ അധ്യക്ഷത വഹിച്ചു. കമല സദാനന്ദൻ, ഇ എസ് ബിജിമോൾ എക്സ്.എംഎൽഎ എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമൻ,മണ്ഡലം സെക്രട്ടറിമാരായ വി ആർ പ്രമോദ്, സുനിൽ സെബാസ്റ്റ്യൻ, മോളി ഡോമിനിക്,ഗീത തുളസീധരൻ,പി മാലതി,ബിന്ദു രവീന്ദ്രൻ,മുഹമ്മദ് അഫ്സൽ എന്നിവർ പങ്കെടുത്തു. കേരള മഹിള സംഘം ജില്ലാ സെക്രട്ടറി ജയ മധു,  കേരള മഹിള സംഘം തൊടുപുഴ മണ്ഡലം സെക്രട്ടറി ഫാത്തിമ അസീസ് എന്നിവർ പ്രസംഗിച്ചു.
 ഞായറാഴ്ച്ച നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.  സംഘടന റിപ്പോർട്ട് എൻഎഫ്ഐഡബ്ല്യൂ സംസ്ഥാന സെക്രട്ടറി അഡ്വ.പി വസന്തവും വരവ് ചിലവ് കണക്കുകൾ ജില്ലാ സെക്രട്ടറി ജയ മധുവും അവതരിപ്പിക്കും. സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ,സംസ്ഥാന കൗണ്‍സിലംഗം കെ കെ ശിവരാമൻ,വനിതാ കമ്മീഷനംഗം ഇന്ദിര രവീന്ദ്രൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ ജെ ജോയ്സ്,സിപിഐ മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ്  എന്നിവർ പ്രസംഗിക്കും.
സംഘാടകസമിതി ഖജാന്‍ജി മുഹമ്മദ് അഫ്സൽ കൃതജ്ഞത അർപ്പിക്കും. സമ്മേളനത്തിൽ സംസ്ഥാന സമ്മേളനത്തിനുള്ള പ്രതിനിധികളുടെയും ജില്ലാ കമ്മിറ്റി പുതിയ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് നടക്കും.

Related Articles

Back to top button
error: Content is protected !!