Moolammattam

സംരക്ഷണഭിത്തി നിർമ്മാണം: എക്സികുട്ടീവ് എഞ്ചിനീയറും സംഘവും സന്ദർശനം നടത്തി

മൂലമറ്റം: കഴിഞ്ഞ പ്രളയത്തിൽ തകർന്ന മൂലമറ്റം താഴ്വാരം കോളനിയിൽ നാച്ചാറിൻ്റെ സംരക്ഷണഭിത്തി നിർമ്മിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 82 ലക്ഷത്തിനപ്പതി നാല്പതിനായിരം രൂപ അനുവദിച്ച് ഭരണാനുമതിയും തന്നിരുന്നു.മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ജലവിഭവ വകുപ്പ് കോട്ടയം-ഇടുക്കി ജില്ലകളുടെ ചാർജ് വഹിക്കുന്ന എക്സികുട്ടീവ് എഞ്ചിനീയറും സംഘവും താഴ്’ വാരം കോളനിയിൽ എത്തി പ്രളയം ഇണ്ടായ പ്രദേശങ്ങളും വീടുകളും സന്ദർശിച്ചു. നാച്ചാറിന് വീതി കൂട്ടാൻ പലരുടേയും സ്ഥലം വിട്ടുകൊടുക്കണമെന്നും പല കക്കൂസുകളും പൊളിച്ച് മാറ്റണമെന്നും എന്നാലേ സംരക്ഷണഭിത്തി നിർമ്മിക്കാൻ കഴിയൂ എന്ന് എഞ്ചിനീയർ തുറന്ന് പറഞ്ഞു.ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ എഞ്ചിനീയറുടെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. നിലവിൽ താഴ്’ വാരം കോളനിയിൽ ഉള്ള പാലം നീരൊഴുക്കിന് തടസം ആണെന്ന് കോളനി നിവാസികൾ എഞ്ചിനിയറെ ബോധ്യ പ്പെടുത്തി .പാലം മാറ്റി പണിയുന്നതിന് വേണ്ട നിർദ്ദേശം നൽകാമെന്നും എഞ്ചിനീയർ പറഞ്ഞു. നീരൊഴുക്ക് തടസപ്പെടുന്ന രീതിയിൽ പുഴയിലെ കല്ലും മണലും മാറ്റുന്നതിന് മന്ത്രി അനുമതി തന്നതായും ,എഞ്ചിനീയർ പറഞ്ഞു. നച്ചാറിന് മറുകര കടക്കുവാൻ ഒരു നടപ്പാലവും നിർമ്മിക്കുവാൻ അനുമതി മന്ത്രി തന്നിട്ടുണ്ടെന്ന് എഞ്ചീനിയർമാർ ബോധ്യപ്പെടുത്തി. ആവശ്യത്തിന് സ്ഥലങ്ങൾ വിട്ടുതരാമെന്ന് സമ്മതിച്ച കോളനിയിലെ താമസക്കാരെ ഗവ. വേണ്ടി എക്സികുട്ടീവ് എഞ്ചിനീയർ അനുമോദിച്ചു. താഴ്‌വാരംകാർ നൽകിയ പഴങ്ങളും കഴിച്ചാണ് ഉദ്ദോഗ സ്ഥ സംഘം മടങ്ങിയത്

എക്സികുട്ടീവ് എഞ്ചിനീയർ ജോയി ജനാർദ്ദനൻഅസി.എക്സി.എഞ്ചിനീയർ സുമേഷ് കുമാർ  മേരി റ്റി ജോൺ, താഴ്‌വാരം കോളനി നിവാസികൾ ,പഞ്ചായത്ത് പ്രസിഡൻറ് വിനോദ് , വികസന കാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ കെ എൽ ജോസഫ് ,വാർഡ് മെമ്പർ ഉഷ ഗോപിനാഥ് , രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!