Thodupuzha

മന്‍ കീ ബാത്തിന്റ 100-ാമത് എപ്പിസോഡ് ആഘോഷപരിപാടികള്‍ നടത്തി

തൊടുപുഴ: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കീ ബാത്തിന്റ 100-ാമത് എപ്പിസോഡ് തൊടുപുഴ ഈഫല്‍ ഓഡിറ്റോറിയത്തില്‍ ആഘോഷമായി സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഡയറക്ടര്‍ അമൃപാലി പ്രശാന്ത് സല്വേ വിശിഷ്ടാതിഥിയായിരുന്നു. അടിയന്തിരാവസ്ഥ മുന്നണി പോരാളികളായ പി.കെ രവീന്ദ്രനാഥ്, സ്വാമി അയ്യപ്പദാസ്, മുന്‍ മേജര്‍ ലാല്‍ കൃഷ്ണയുടെ പത്‌നി റിട്ട. മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ തുടങ്ങിയവരെ ആദരിച്ചു. 100-ാം എപ്പിസോഡ് പ്രമാണിച്ച് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ചും മധുര പലഹാര വിതരണം നടത്തിയുമാണ് പ്രവര്‍ത്തകര്‍ മന്‍ കി ബാത്ത് ശ്രവിച്ചത്. നമോ ആപ്പ് വഴി പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു. യോഗത്തില്‍ ബി.ജെ.പി മധ്യ മേഖല പ്രസിഡന്റ് എന്‍ ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, മേഖല സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ജിതേഷ്, ട്രഷറര്‍ അഖില്‍ രാധാകൃഷ്ണന്‍, സെക്രട്ടറി വത്സ ബോസ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജെയ്‌സ് കെ. ജോയ്, ജനറല്‍ സെക്രട്ടറി ശ്രീരാജ് കെ.ആര്‍, മണ്ഡലം ഐ.ടി സെല്‍ കണ്‍വീനര്‍ അനൂപ് പി. വി, കമ്മിറ്റി അംഗങ്ങളായ അഡ്വ. അരുണ് കുമാര്‍, അരുണ്‍ കൊട്ടാരത്തില്‍, ശ്രീരാജ് പടിഞ്ഞാറേമഠം തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related Articles

Back to top button
error: Content is protected !!