ChuttuvattomThodupuzha

വഴിത്തല ഭാസ്‌കരന്റെ ഇരുപതാം ചരമവാര്‍ഷിക ദിനം ആചരിച്ചു

തൊടുപുഴ : വഴിത്തല ഭാസ്‌കരന്റെ ഇരുപതാം ചരമവാര്‍ഷിക ദിനം സിപിഐ തൊടുപുഴ, മൂലമറ്റം മണ്ഡലം കമ്മിറ്റികള്‍ ആചരിച്ചു.തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ തൊടുപുഴ ടൗണ്‍ ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി.പി ജോയി അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി വി ആര്‍ പ്രമോദ് , ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, സംസ്ഥാന കൗണ്‍സിലംഗം കെ.കെ ശിവരാമന്‍, സിപിഐ ജില്ലാ കൗണ്‍സിലംഗങ്ങളായ മുഹമ്മദ് അഫ്‌സല്‍, മാത്യു വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പി.എസ് സുരേഷ്, ഇ.കെ അജ്‌നാസ്, രജനി ഷിബു, കെ.കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂലമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്തില്‍ നടന്ന അനുസ്മരണ യോഗം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ കൃഷി വകുപ്പ് മന്ത്രിയുമായ മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. മൂലമറ്റം മണ്ഡലം സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ കെ ശിവരാമന്‍, ജില്ലാ അസി. സെക്രട്ടറി പ്രിന്‍സ് മാത്യു, വി ആര്‍ പ്രമോദ്, മുഹമ്മദ് അഫ്‌സല്‍, ഗീത തുളസീധരന്‍, കെ കെ സന്തോഷ്, ബിബിന്‍ ജോസഫ്, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!